കോ​ട്ട​യ​ത്ത് യു​വാ​വി​നെ കൊ​ന്ന് മൃ​ത​ദേ​ഹം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ത​ള്ളി;കൊന്നത് ജില്ലയിലെ മേധാവിത്വം തിരിച്ചു പിടിക്കാൻ

കോ​ട്ട​യം: ന​ഗ​ര​മ​ധ്യ​ത്തി​ൽ 19 വ​യ​സു​കാ​ര​നെ ത​ല്ലി​ക്കൊ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ലെ​ത്തി​ച്ചു. കോ​ട്ട​യം കീ​ഴൂ​ക്കു​ന്ന് ഉ​റു​ന്പേ​ത്ത് ഷാ​ൻ ബാ​ബു​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ട​യം പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​നു സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന കോ​ത​മ​ന ജോ​മോ​ൻ കെ.​ജോ​സ് (40) കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

ഇ​ന്നു പു​ല​ർ​ച്ചെ​യാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. നി​ര​വ​ധി ക്രി​മി​ന​ൽ​ക്കേ​സി​ൽ പ്ര​തി​യാ​യ ജോ​മോ​നും സം​ഘ​വും ക​ഞ്ചാ​വി​ന്‍റെ​യും മ​ദ്യ​ത്തി​ന്‍റെ​യും ല​ഹ​രി​യി​ൽ ഷാ​ൻ ബാ​ബു​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ഷാ​നി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ഇ​തേ​തു​ട​ർ​ന്നു ജോ​മോ​ൻ ഷാ​നി​നെ തോ​ളി​ൽ ചു​മ​ന്ന് പു​ല​ർ​ച്ചെ 3.45ന് ​ഞാ​ൻ ഇ​യാ​ളെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന വാ​ദ​വു​മാ​യി കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ലെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ജോ​മോ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പോ​ലീ​സ് സം​ഘം, ഷാ​ൻ ബാ​ബു​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. എ​ന്നാ​ൽ, ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഷാ​ൻ മ​രി​ച്ചി​രു​ന്നു.

2021 ന​വം​ബ​ർ 19-നാ​ണ് ജോ​മോ​നെ കാ​പ്പ ചു​മ​ത്തി ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ജി​ല്ല​യി​ൽ നി​ന്നും നാ​ട് ക​ട​ത്തി​യ​ത്. ഇ​തി​നെ​തി​രെ അ​പ്പീ​ൽ ന​ൽ​കി ഇ​ള​വു വാ​ങ്ങി ജി​ല്ല​യി​ൽ എ​ത്തി​യാ​ണ് ക്രൂ​ര​മാ​യ കൊ​ല​പാ​ത​കം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​വ​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

Post a Comment

Previous Post Next Post