ഇരിട്ടി കിളിയന്തറയിൽ നിയന്ത്രണം വിട്ട് റോഡിൽ വീണ ബൈക്ക് യാത്രക്കാരെ കാർ ഇടിച്ചു തെറിപ്പിച്ചു രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം




ഇരിട്ടി: കിളിയന്തറ ചെക്ക് പോസ്റ്റിന് ചെക്ക്പോസ്റ്റിന്  സമീപത്തുണ്ടായ ബൈക്ക് അപകടത്തിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം.  
കിളിയന്തറ 32-ാം മൈൽ സ്വദേശി തൈക്കാട്ടിൽ അനീഷ് (28), വളവുപാറ  സ്വദേശി തെക്കുംപുറത്ത് അസീസ് (40) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാത്രി 9. 40 തോടെ ആയിരുന്നു അപകടം.  കൂട്ടുപുഴ  ഭാഗത്തുനിന്നും വള്ളിത്തോട് ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്ന ഇരുവരും കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റ് കഴിഞ്ഞതിനുശേഷം ഹൈസ്കൂളിന് സമീപത്തു വെച്ചായിരുന്നു 
 അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് റോഡിൽ വീഴുകയും എതിർദിശയിൽ നിന്നും വന്ന കാർ ഇവരുടെ ദേഹത്ത് കയറിയാണ് അപകടം നടന്നത് . 
റോഡിൽ അപകടത്തിൽപെട്ട് കിടക്കുന്ന ഇരുവരെയും ഇതുവഴി വന്ന യാത്രക്കാരും നാട്ടുകാരും പോലീസും എത്തിയാണ് ഇരിട്ടിയിലെ  ആശുപത്രിയിലെത്തിച്ചത്. അപകടസ്ഥലത്ത് തന്നെ ഇരുവരും മരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കല്കോളേജിലേക്ക്  മാറ്റി. ഇരുവരും അവിവാഹിതരാണ്.
Published from Blogger Prime Android App
 പരേതനായ ഗോപാലൻ ഡ്രൈവറുടേയും  - ഉഷയുടെയും  മകനാണ് അനീഷ് . സഹോദരങ്ങൾ: അജേഷ്, അനിഷ, ആശ.
പരേതനായ കമാൽ - ബീപാത്തു ദമ്പതികളുടെ മകനാണ് അസീസ് . സഹോദരങ്ങൾ: ഹമീദ്, നിസ്രത്ത്, ഷാഹിദ .

Post a Comment

Previous Post Next Post