സംസ്ഥാനത്ത് 23 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; ആകെ രോഗബാധിതർ 328 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് 23 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം. തിരുവനന്തപുരം 11, കൊല്ലം 4, കോട്ടയം 3, ആലപ്പുഴ, തൃശൂർ, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതുകൂടാതെ രണ്ട് തമിഴ്നാട് സ്വദേശികൾക്കും രോഗം ബാധിച്ചു.


16 പേർ ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും 4 പേർ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. കൊല്ലം സ്വദേശികളായ രണ്ട് പേർ തമിഴ്നാട്ടിൽ നിന്നും വന്നതാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 23 വയസുകാരിക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
വിവിധ ജില്ലകളിൽ ഒമിക്രോൺ സ്ഥിരീകരിച്ചവർ ഈ രാജ്യങ്ങളിൽനിന്നാണ് എത്തിയത്:  തിരുവനന്തപുരം -  യുഎഇ 5, ഫ്രാൻസ് 2, റഷ്യ, യുകെ, യുഎസ്എ വീതം, കൊല്ലം -  യുഎഇ 1, ഖത്തർ 1, കോട്ടയം -  യുഎഇ 3, ആലപ്പുഴ -  യുഎഇ 1, തൃശൂർ -  ഖത്തർ 1, കോഴിക്കോട് - യുഎഇ 1 എന്നിങ്ങനെ വന്നവരാണ്. തമിഴ്നാട് സ്വദേശികൾ യുഎഇയിൽ നിന്നും വന്നതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 328 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും 225 പേരും ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും ആകെ 68 പേരും എത്തിയിട്ടുണ്ട്. 33 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന രണ്ടു പേരാണുള്ളത്.

Post a Comment

Previous Post Next Post