കണ്ണൂര്‍: പെരിങ്ങത്തൂര്‍ ടൗണില്‍ മഴുവുമായി യുവാവിന്റെ പരാക്രമം. ടൗണിലെ സൂപ്പര്‍മാര്‍ക്കറ്റിലെ സാധനങ്ങളും കൗണ്ടറിലെ ചില്ലുകളും യുവാവ് അടിച്ചുതകര്‍ത്തു. ഗുരുജിമുക്ക് സ്വദേശി ജമാലാണ് കഴിഞ്ഞദിവസം രാത്രി ടൗണില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി 8.45-ഓടെയാണ് ജമാല്‍ മഴുവുമായി ടൗണിലെ സഫാരി സൂപ്പര്‍മാര്‍ക്കറ്റിലെത്തിയത്. സ്ഥാപനം അടയ്ക്കാനുള്ള സമയമായതിനാല്‍ പ്രധാന ഷട്ടര്‍ മാത്രമേ തുറന്നിരുന്നുള്ളൂ. ഈ സമയം അക്രമാസക്തനായി എത്തിയ യുവാവ് കൗണ്ടറിലെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. ഇതോടെ കൗണ്ടറിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു.
പിന്നാലെ സൂപ്പര്‍മാര്‍ക്കറ്റിനകത്ത് കയറിയ യുവാവ് ഷെല്‍ഫിലുണ്ടായിരുന്ന സാധനങ്ങളും തകര്‍ത്തു. ശേഷം ഫ്രിഡ്ജിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്ത ശേഷം ഇതിലുണ്ടായിരുന്ന ചോക്ലേറ്റുകളില്‍ രണ്ടെണ്ണം കൈയിലെടുത്ത് പുറത്തേക്കിറങ്ങിപ്പോകുകയായിരുന്നു.
Post a Comment