അ​ബു​ദാ​ബി സ്ഫോ​ട​നം; ര​ണ്ട് ഇ​ന്ത്യ​ക്കാ​രു​ൾ​പ്പ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു

അബുദാബി: യുഎഇയിൽ ര​ണ്ടി​ട​ങ്ങ​ളി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ ര​ണ്ട് ഇ​ന്ത്യ​ക്കാ​രും ഒ​രു പാ​ക്കി​സ്ഥാ​ന്‍ പൗ​ര​നും കൊ​ല്ല​പ്പെ​ട്ടു. മ​രി​ച്ച​വ​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല. സ്‌​ഫോ​ട​ന​ത്തി​ല്‍ ആ​റ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

അ​ബു​ദാ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം നി​ർ​മാ​ണ മേ​ഖ​ല​യി​ലും മു​സ​ഫ​യി​ൽ മൂ​ന്ന് എ​ണ്ണ ടാ​ങ്കു​ക​ളി​ലു​മാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം യെ​മ​നി​ലെ ഹൂ​തി വി​മ​ത​ർ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. ഡ്രോ​ണ്‍ ആ​ക്ര​മ​ണ​മാ​ണ് ന​ട​ന്ന​തെ​ന്നാ​ണ് അ​ബു​ദാ​ബി പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​യി​ട്ടി​ല്ല.

സ്ഫോ​ട​ന​മു​ണ്ടാ​യ ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ലേ​ക്കും ചെ​റി​യ വ​സ്തു​ക്ക​ൾ പ​റ​ന്നു​വ​ന്ന​താ​യി വി​വ​ര​മു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Post a Comment

Previous Post Next Post