ചെറുപുഴ പൊലീസ് സ്റ്റേഷനിൽ സിഐക്കും എസ്ഐക്കും അടക്കം ആറു പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു


ചെറുപുഴ: ചെറുപുഴ പൊലീസ് സ്റ്റേഷനിൽ സിഐക്കും എസ്ഐക്കും അടക്കം ആറു പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്റ്റേഷനകത്തേക്കുള്ള പൊതു ജനങ്ങളുടെ പ്രവേശനം താൽക്കാലികമായി വിലക്കിയിട്ടുണ്ട്. അത്യാവശ്യകാര്യങ്ങളുമായി വരുന്നവർക്ക് മാത്രമാണ് പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിനകത്ത് പ്രവേശിക്കാൻ അനുവാദമുള്ളത്. ചെറുപുഴയിലെ ചില സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മലയോര മേഖലയില്‍ കോവിഡിനൊപ്പം വെെറല്‍ പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Post a Comment

Previous Post Next Post