കോഴിക്കോട്: കേരളം ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മാറ്റിവെച്ചു. സംസ്ഥാനത്ത് കൊറോണ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് മത്സരം മാറ്റിവെയ്‌ക്കാന്‍ തീരുമാനിച്ചത്.
പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.
ഫെബ്രുവരി 20ന് മലപ്പുറം മഞ്ചേരിയിലാണ് ടൂര്‍ണമെന്റ് ആരംഭിക്കാനിരുന്നത്. ഫെബ്രുവരി മൂന്നാം വാരത്തില്‍ കൊറോണ വ്യാപന സാഹചര്യം വിലയിരുത്തിയ ശേഷം അന്തിമ തീരുമാനം എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
യോഗ്യത റൗണ്ടില്‍ കേരളം മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഇക്കുറി കളിക്കളത്തില്‍ മിന്നും പ്രകടനം നടത്തി ചാമ്ബ്യന്മാരാകാന്‍ തയ്യാറെടുന്നു വരികയായിരുന്നു കേരള ടീം. അതിനിടെയാണ് ടൂര്‍ണമെന്റ് മാറ്റിവെച്ചു എന്ന വാര്‍ത്ത പുറത്ത് വന്നത്. മത്സരത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പ് കൂടുതല്‍ പരിശീലനം നടത്താന്‍ സമയം ലഭിച്ചു എന്നാണ് ടീം അഭിപ്രായപ്പെടുന്നത്.
Post a Comment