സിപിഎം സമ്മേളനം മാറ്റാന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ല; മാറ്റിവെക്കേണ്ട സാഹചര്യമാണെങ്കില്‍ മാറ്റുമെന്നും കോടിയേരി



തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനം മാറ്റിവെക്കുന്ന കാര്യം പിന്നീട് ആലോചിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സമ്മേളനം മാറ്റാന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഫെബ്രുവരി പകുതിയോടെ തീരുമാനമെടുക്കും. സമ്മേളനം മാറ്റിവെക്കേണ്ട സാഹചര്യമാണെങ്കില്‍ മാറ്റിവെക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

തിരുവനന്തപുരം ജില്ലാ സമ്മേളനം സംബന്ധിച്ച വിവാദത്തില്‍ കോടിയേരി നിലപാട് ആവര്‍ത്തിച്ചു. തിരുവാതിരയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി. ആ സമയത്ത് അങ്ങനെയൊരു പരിപാടി നടത്താന്‍ പാടില്ലായിരുന്നു എന്ന് പാര്‍ട്ടി അഭിപ്രായപ്പെട്ടതാണ്. പല വ്യക്തികളും പല വ്യക്തികളെയും പുകഴ്ത്തുന്ന പാട്ടുകള്‍ അവതരിപ്പിക്കാറുണ്ട്. അങ്ങനെയുള്ള പരിപാടികളില്‍ അവതരിപ്പിക്കാനുള്ള പാട്ടൊക്കെ പാര്‍ട്ടി അനുമതി നല്‍കുന്നതാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

മാര്‍ച്ച് 1 മുതല്‍ 4 വരെയാണ് സംസ്ഥാന സമ്മേളനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. എറണാകുളത്താണ് സമ്മേളനം.

Post a Comment

Previous Post Next Post