ദിലീപിന്റെ വീട്ടിൽ പൊലീസെത്തി, നടൻ കുരുക്കിലേക്ക്

 നടൻ ദിലീപിന്റെ വീട്ടിൽ പൊലീസ് റെയ്‌ഡ്. ആലുവയിലെ വീട്ടിലാണ് അൽപ്പ നേരം മുമ്പ് പൊലീസ് എത്തിയത്. പരിശോധന തുടരുകയാണ്. സഹോദരൻ അനൂപിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. നടനെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയെന്ന കേസിൽ ബാലചന്ദ്രകുമാർ ഇന്നലെ മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകിയിരുന്നു. പിന്നാലെയാണ് ദിലീപിന്റെ വീട്ടിൽ പരിശോധന നടക്കുന്നത്.

Post a Comment

Previous Post Next Post