വിളകളുടെ വിലയിടിവ്: മലയോര കർഷകർ പ്രതിസന്ധിയിൽ


നടുവിൽ : കാർഷിക മേഖലയിൽ വീണ്ടും വിലയിടിവിന്റെ കാലം. റബ്ബർ, തേങ്ങ വിലകൾ കൂപ്പുകുത്തി. 190 രൂപ വരെയെത്തിയ റബ്ബർവില പടിപടിയായി കുറഞ്ഞ് 158 രൂപയിലെത്തി. ഇതോടെ മലയോരത്തെ കർഷകർ വൻ പ്രതിസന്ധിയിലായി. ഉത്പാദനത്തകർച്ചയും രോഗബാധയും കർഷകനെ വലയ്ക്കുന്നതിനുപുറമെയാണ് വിലയിടിവ് പ്രഹരമായത്. ടാപ്പിങ് കൂലിയും അസംസ്കൃത വസ്തുക്കളുടെ വിലയുമൊക്കെ വലിയതോതിൽ വർധിച്ചിരുന്നു. നീണ്ട മഴക്കാലം മൂലം ടാപ്പിങ് തുടങ്ങിയത് ഡിസംബർ മാസത്തിലാണ്. ഫംഗസ് ബാധമൂലം ഇലകൾ പൂർണമായി കൊഴിഞ്ഞതിനാൽ പാലുത്‌പാദനം പകുതിയായി. കനത്ത ചൂടും എത്തിയതോടെ ഉത്പാദനം ഇനിയും കുറയാനാണ് സാധ്യത. തൊഴിലാളി ക്ഷാമവും വിലയിടിവും കാലാവസ്ഥാവ്യതിയാനവും ഒക്കെയായതോടെ മലയോര മേഖലയിലെ ഒട്ടുമിക്ക തോട്ടങ്ങളും തെളിക്കാതെ കിടക്കുകയാണ്.

Post a Comment

Previous Post Next Post