ആലക്കോട് പഞ്ചായത്ത് ഓഫീസ് അടച്ചുവെന്ന വ്യാജപ്രചരണം;നിയന്ത്രണം മാത്രമെന്ന് അധികൃതർ

ആലക്കോട്: കൊവിഡ് വ്യാപനത്തെത്തുടർന്ന് ആലക്കോട് പഞ്ചായത്ത് ഓഫീസ് അടച്ചിട്ടുവെന്ന വ്യാജ പ്രചരണം ജനങ്ങളെ വലച്ചു. ജീവനക്കാർക്ക് ഉൾപ്പെടെ കൊവിഡ് ബാധിച്ചുവെന്നും ഇതേത്തുടർന്ന് ഓഫീസ് അടച്ചുവെന്നും കാട്ടിയാണ് ഇന്നലെ രാവിലെ മുതൽ വ്യാപകമായ രീതിയിൽ വ്യാജപ്രചരണം നടന്നത്.പഞ്ചായത്ത് മെമ്പർമാരോടും ഉദ്യോഗസ്ഥരോടും ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണ പ്രവാഹമായിരുന്നു.ഏറെ നേരത്തേക്ക്. എന്നാൽ ഓഫീസ് അടച്ചിട്ടില്ലെന്നും വ്യാജപ്രചരണമാണ് നടക്കുന്നതെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കിയതോടെയാണ് ആശങ്കകൾക്ക് വിരാമമായത്, കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള നിയന്ത്രണങ്ങൾ മാത്രമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും പഞ്ചായത്ത് ഓഫീസും ഫ്രണ്ട് ഓഫീസും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടു പ്രവർത്തിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.

Post a Comment

Previous Post Next Post