യൂറോപ്പില്‍ കൊവിഡ് വ്യാപനം അതിന്റെ അന്ത്യത്തോട് അടുക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോണ്‍ വകഭേദം കൊവിഡ് മഹാമാരിയെ ഒരു പുതിയ ഘട്ടത്തിലേക്ക് എത്തിച്ചു. മാര്‍ച്ചോടെ യൂറോപ്പിലെ 60 ശതമാനത്തോളം ആളുകളേയും രോഗം ബാധിക്കും. ഒടുവിലത് മഹാമാരിയുടെ അന്ത്യത്തിലേക്ക് കടക്കുമെന്നും ലോകാരോഗ്യ സംഘടന യൂറോപ്പ് ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗെല്‍ പറഞ്ഞു. ആദ്യമായിട്ടാണ് ഡബ്ല്യൂഎച്ച്ഒ ഇത്തരമൊരു സൂചന നല്‍കുന്നത്.
കൊവിഡ് മഹാമാരിക്ക് അന്ത്യമാകാറായെന്ന് ഡബ്ല്യൂഎച്ച്ഒ
Alakode News
0
Post a Comment