ബെംഗളൂരുവിൽ വാഹനാപകടത്തിൽ നാലു മലയാളികൾ മരിച്ചു ; മൂന്ന് പേരെ തിരിച്ചറിഞ്ഞു


ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ നാല് മലയാളികൾ  മരിച്ചു. രാത്രി 10.30 ഓടെ നൈസ് റോഡിന് സമീപമായിരുന്നു അപകടം. ഒന്നിനു പിന്നിൽ മറ്റൊന്ന് എന്ന വിധത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചതാണ് വാഗണർ യാത്രക്കാരായിരുന്ന നാലുപേരുടെ ജീവൻ തൽക്ഷണം പൊലിയുന്നതിന് കാരണമായത്. 
മരിച്ചവരിൽ രണ്ടുപേർ പുരുഷന്മാരും രണ്ടുപേർ സ്ത്രീകളുമാണ്. കോഴിക്കോട് സ്വദേശിയും ബെംഗളൂരുവിൽ സ്ഥിരതാമസക്കാരനുമായ മുഹമ്മദ് ഫാദിൽ, ആദർശ്, കൊച്ചി സ്വദേശി ശിൽപ കെ. എന്നിവരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഒരാളെ കൂടി തിരിച്ചറിയാനുണ്ട്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post