ആലക്കോട്:ഗൃഹ പ്രവേശനത്തിനെത്തിയ യുവാവ് വീട്ടിലെ കിണറ്റിൽ വീണു മരിച്ചു.
പത്തനംതിട്ട ഇലവുംതിട്ട സ്വദേശി ആലുംമൂട്ടിൽ മേലേതിൽ
രജനീഷ് (29) ആണ് മരിച്ചത്.
ഇന്നലെ രാത്രി പത്തരയോടെയാ യിരുന്നു സംഭവം.ആലക്കോട് അരങ്ങം ക്ഷേത്രത്തിന് സമീപത്തെ പുതിയ വീടിന്റെ ഗൃഹപ്രവേശനത്തിന് എത്തിയപ്പോഴായിരുന്നു അപകടം.
ആലക്കോട് ടൗണിൽ കേബിൾ നെറ്റ് വർക്ക് ജീവനക്കാരനാണ് രജനീഷ്. ഒറ്റത്തെയിലെ സഹോദരിയുടെ വീട്ടിലായിരുന്നു താമസം. സംസ്കാരം പിന്നീട് പത്തനംതിട്ടയിലെ വീട്ടുവളപ്പിൽ .
Post a Comment