സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. ആവശ്യ സർവ്വീസുകൾ മാത്രമേ ഇന്ന് അനുവദിക്കൂ. അർധരാത്രി മുതൽ തന്നെ പൊലീസ് പരിശോധനകൾ കർശനമാക്കിയിരുന്നു. 24 മണിക്കൂർ നേരത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന അതിർത്തികളിൽ ഉൾപ്പെടെ കർശന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യവാഹനങ്ങൾക്ക് നിരത്തിലിറക്കുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ടാകും.
Post a Comment