ആലക്കോട് : മൂന്ന് ഗ്രാമപ്പഞ്ചായത്തുകളിൽ പ്രവർത്തനപരിധിയുള്ള വെള്ളാട് വില്ലേജിന് ആധുനിക സൗകര്യങ്ങളുള്ള സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമിക്കണമെന്ന് ജോൺ ബ്രിട്ടാസ് എം.പി. ആവശ്യപ്പെട്ടു. റവന്യൂമന്ത്രി കെ. രാജന് നൽകിയ കത്തിലാണ് ജോൺ ബ്രിട്ടാസ് എം.പി. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടത്.
കരുവൻചാൽ ടൗണിൽ ന്യൂബസാറിൽ പ്രവർത്തിക്കുന്ന കാലപ്പഴക്കം വന്ന കെട്ടിടം അപകടഭീഷണിയിലാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ആലക്കോട്, ചപ്പാരപ്പടവ്, നടുവിൽ പഞ്ചായത്തുകളിലായി കിടക്കുന്ന 8029 ഹെക്ടർ ഭൂവിസ്തൃതിയുള്ള വെള്ളാട് വില്ലേജ് ഓഫീസിന്റെ ഇപ്പോഴത്തെ ഓഫീസ് കെട്ടിടത്തിൽ ജീവനക്കാരും ഓഫീസിലെത്തുന്ന പൊതുജനങ്ങളും ഭീതിയിലാണ്. നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടമ്പള്ളിലും വെള്ളാട് വില്ലേജ് ഓഫീസിന്റെ ദുഃസ്ഥിതി ജോൺ ബ്രിട്ടാസ് എം.പി.യുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
Post a Comment