മ​ല​പ്പു​റ​ത്ത് ആ​ദി​വാ​സി വൃ​ദ്ധ​നെ കാ​ട്ടാ​ന ച​വി​ട്ടി കൊ​ന്നു


മ​ല​പ്പു​റം: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി വൃ​ദ്ധ​ന് ദാ​രു​ണാ​ന്ത്യം. മ​ല​പ്പു​റം ക​രി​ളാ​യി മാ​ഞ്ചീ​രി​യി​ലാ​ണ് സം​ഭ​വം. ചോ​ല​നാ​യ്ക്ക കോ​ള​നി​യി​ലെ ക​രു​മ്പു​ഴ മാ​ത​ൻ (70) ആ​ണ് മ​രി​ച്ച​ത്.

വൈ​കി​ട്ട് നാ​ലോ​ടെ​യാ​ണ് സം​ഭ​വം. പ്ര​ദേ​ശ​ത്തെ സൊ​സൈ​റ്റി​യി​ൽ അ​രി വാ​ങ്ങാ​ൻ പോ​യ വൃ​ദ്ധ​നെ​യാ​ണ് ആ​ന ആ​ക്ര​മി​ച്ച​ത്. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പം ആ​ന നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ആ​ർ​ക്കും അ​ടു​ത്തേ​ക്ക് എ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

വ​നം​വ​കു​പ്പി​നെ​യും പോ​ലീ​സി​നെ​യും വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്. മൂ​ന്ന് മ​ണി​ക്കൂ​റോ​ളം യാ​ത്ര ചെ​യ്തു വേ​ണം അ​വ​ർ സ്ഥ​ല​ത്ത് എ​ത്താ​ൻ.

Post a Comment

Previous Post Next Post