നാളെ കണ്ണൂർ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഏലൂർ ഇലക്ട്രിക്കൽ സെക്ഷനിലെ
കുടിക്കിമെട്ട, ചൈത്രപുരം എന്നീ
ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി
ഒന്ന് ചൊവ്വ രാവിലെ ഏഴുമണി മുതൽ
10.30വരെയും നുച്ചിലോട്, നമ്പ്യാർ പീടിക,
മാച്ചേരി സ്കൂൾ എന്നീ ട്രാൻസ്ഫോർമർ
പരിധിയി രാവിലെ 8:30 മുതൽ ഉച്ചക്ക് രണ്ട്
മണി വരെയും എന്നീ ട്രാൻസ്ഫോർമർ
പരിധിയിലും, പൊലുപ്പിൽകാവ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ ഉച്ചക്ക് 2.30 വരെയും വൈദ്യുതി മുടങ്ങും.പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കുറിഞ്ഞി, ലയൺസ് ക്ലബ് റോഡ്, തായിനേരി മുച്ചിലോട്ട് പരിസരം, അന്നൂർ സപ്തസ്വര എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി ഒന്ന് ചൊവ്വ രാവിലെ
8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി
മുടങ്ങും.പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ ചന്ദ്രവയൽ, ഈകുളം, മുണ്ടർകാനം ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി ഒന്ന് ചൊവ്വ രാവിലെ എട്ട് മുതൽ വൈകിട്ട്  5 മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ
ഭജനമനഠം ട്രാൻസ്ഫോർമർ പരിധിയിൽ
ഫെബ്രുവരി ഒന്ന് ചൊവ്വ രാവിലെ എട്ട് മുതൽ
വൈകിട്ട് അഞ്ച് മണി വരെയും കടന്നപ്പള്ളി
പരിഷത്ത് നഗർ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മണി മുതൽ 11 വരെയും കടന്നപ്പള്ളി ആൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post