സംസ്ഥാനത്ത് കരുതൽ ഡോസ് വാക്സീൻ തിങ്കളാഴ്ച മുതൽ; ബുക്കിംഗ് ഇന്ന് തുടങ്ങും, അറിയേണ്ടതെല്ലാം


തിരുവനന്തപുരം: സംസ്ഥാനത്തെ കരുതൽ ഡോസ് കോവിഡ് വാക്സിനേഷൻ 10-ാം തീയതി ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്. ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണിപ്പോരാളികൾ, 60 വയസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകുന്നത്.

രണ്ടാം ഡോസ് വാക്സിൻ എടുത്തുകഴിഞ്ഞ് ഒൻപതുമാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ് നൽകുക. കരുതൽ ഡോസിനുള്ള ബുക്കിങ് ഞായറാഴ്ച ആരംഭിക്കും. നേരിട്ടും ഓൺലൈൻ വഴിയും ബുക്ക് ചെയ്യാം. ഓൺലൈൻ വഴി ബുക്കുചെയ്ത് വരുന്നതായിരിക്കും ഗുണകരം.
കരുതൽ ഡോസ് എങ്ങനെ ബുക്കുചെയ്യാം
കരുതൽ ഡോസ് വാക്സിനേഷനായി വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. ആദ്യം https://www.cowin.gov.in എന്ന ലിങ്കിൽ പോകുക. നേരത്തേ രണ്ട് ഡോസ് വാക്സിനെടുത്ത ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. രണ്ട് ഡോസ് വാക്സിൻ എടുത്തതിന് താഴെ കാണുന്ന പ്രികോഷൻ ഡോസ് എന്ന ഐക്കണിന്റെ വലതുവശത്തു കാണുന്ന ഷെഡ്യൂൾ പ്രികോഷൻ ഡോസ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക. അവിടെ സെന്ററും സമയവും ബുക്കുചെയ്യാം.

Post a Comment

Previous Post Next Post