പയ്യന്നൂർ:ഏഴിലോട് ദേശീയപാതയിലുണ്ടായ അപകടത്തിൽ തൃക്കരിപ്പൂർ പൂച്ചോലിലെ ഇബ്രാഹിമിന്റെ മകൻ അഹമ്മദ് (22) മരണപ്പെട്ടു. മംഗലാപുരം ഏനപ്പോയ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയാണ്. കോളേജിലെ സുഹൃത്തുക്കളോടൊപ്പം പാലക്കയം തട്ട് സന്ദർശിക്കാനായി പുലർച്ചെ തൃക്കരിപ്പൂരിൽ നിന്നും യാത്ര തിരിച്ചതാണ്.
ഇന്ന് പുലർച്ചെനടന്ന അപകടത്തിൽ ആറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.മുന്നിൽ സഞ്ചരിച്ച നാഷണൽ പെർമിറ്റ് ലോറി പെട്ടന്ന് ബ്രേയ്ക്ക് ചെയ്തപ്പോൾ പിന്നിൽ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. ഫയർ ഫോഴ്‌സ് എത്തിയാണ് വാഹനത്തിൽ കുടുങ്ങി കിടന്ന അഹമ്മദിനെ ഹോസ്പിറ്റലിൽ എത്തിച്ചത്. ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും അഹമ്മദ് മരണപ്പെട്ടിരുന്നു. മസ്ഹർ എന്ന വിദ്യാർത്ഥിയെ പരിക്ക് ഗുരുതരമായതിനാൽ കണ്ണൂർ മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട് , ആൾഡ്രിൻ ചെറുപുഴ, മുബഷിർ മഞ്ചേശ്വരം, സുഹൈൽ പെരുമ്പ, റമീസ് പെരുമ്പ, ഭാസി കാസർകോട് എന്നിവരാണ് ഒപ്പമുണ്ടായ മറ്റു വിദ്യാർഥികൾ.
മരണപ്പെട്ട അഹമ്മദിന്റെ പിതാവ് ഇബ്രാഹിം കുവൈത്തിലാണ്, മാതാവ് കുഞ്ഞായിഷ, ബുഷ്‌റ, ബഷീർ എന്നിവർ സഹോദരങ്ങളാണ്.
മൃതദേഹം പരിയാരത്തുള്ള കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
Post a Comment