തിരുവനന്തപുരം: സംസ്ഥാനത്ത് പടരുന്നത് ഒമിക്രോണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതുവരെ പരിശോധിച്ച സാമ്പിളുകളിൽ 94 ശതമാനവും ഒമിക്രോണാണ്. ആറ് ശതമാനം ഡെൽറ്റ വകഭേദമാണ്. പരിശോധനകളിൽ നിന്ന് ഇക്കാര്യം വ്യക്തമായെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കോവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിലും ഐസിയു, വെന്റിലേറ്റർ ഉപയോഗത്തിൽ കുറവ് വന്നിട്ടുണ്ട്. 3.6 ശതമാനം രോഗികൾ മാത്രമാണ് ആശുപത്രികളിൽ എത്തുന്നത്. കോവിഡ് രോഗികളുടെ ഐസിയു ഉപയോഗം രണ്ടുശതമാനം കുറഞുവെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മോണിറ്ററിങ് സെൽ ആരംഭിച്ചിട്ടുണ്ട്. മോണിറ്ററിങ് സെൽ നമ്പർ - 0471-2518584
Post a Comment