ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തമാക്കും; ഇംപ്രൂവ്മെന്റ് പരീക്ഷയ്‌ക്ക് മാറ്റമില്ലെന്നും വിദ്യാഭ്യാസമന്ത്രി;10, 11,12 ക്ലാസുകള്‍ സ്‌കൂളില്‍ തന്നെ നടത്താനാണ് തീരുമാനം


തിരുവനന്തപുരം: ഒന്നു മുതല്‍ ഒമ്ബതു വരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തമാക്കുമെന്നും ഹാജര്‍ നിര്‍ബന്ധമായും രേഖപ്പെടുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ഏഴാം ക്ലാസ് വരെ വിക്ടേഴ്സ് ചാനല്‍ വഴിയാണ് ക്ലാസ് നല്‍കുക. എട്ട്,​ ഒമ്ബത് ക്ലാസുകളില്‍ ജിസ്യൂട്ട് വഴിയും നല്‍കും.

10, 11,12 ക്ലാസുകള്‍ സ്‌കൂളില്‍ തന്നെ നടത്താനാണ് തീരുമാനം. പരീക്ഷയ്‌ക്ക് മുമ്ബ് പാഠഭാഗങ്ങള്‍ തീര്‍ക്കും. 10 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനാക്കുന്നതിന് സജ്ജമാണ്. സാഹചര്യം നോക്കി തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് പരീക്ഷ ഈ മാസം 29 മുതല്‍ തുടങ്ങും. ചോദ്യപേപ്പറുകള്‍ അതാത് കേന്ദ്രങ്ങളിലെത്തിച്ചു കൊണ്ടിരിക്കുകയാണ്. ഹയര്‍സക്കന്‍ഡറി പരീക്ഷയ്‌ക്ക് ശേഷം പ്രാക്‌ടിക്കല്‍ പരീക്ഷ നടത്തും.

പാഠപുസ്‌തകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും ചോദ്യങ്ങളുണ്ടാകും. 30 ശതമാനം ചോദ്യങ്ങള്‍ ഫോക്കസ് ഏരിയയ്‌ക്ക് പുറത്തു നിന്നായിരിക്കും. കൊവിഡ് ബാധിതരായ കുട്ടികള്‍ക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യവും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post