സം​സ്ഥാ​ന​ത്ത് 25 പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍: ആ​കെ കേ​സു​ക​ൾ 305 ആ​യി


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 25 പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. മ​ല​പ്പു​റം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 19 പേ​ര്‍​ക്കും ആ​ല​പ്പു​ഴ, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലെ മൂന്ന് പേ​ര്‍​ക്ക് വീ​ത​വു​മാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്.

അ​തി​ല്‍ 23 പേ​രും ലോ ​റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. ര​ണ്ട് പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ ഒ​മി​ക്രോ​ണ്‍ ബാ​ധി​ച്ചു. മ​ല​പ്പു​റം ജി​ല്ല​യി​യി​ലു​ള്ള 42 വ​യ​സു​കാ​രി​ക്കും തൃ​ശൂ​ര്‍ ജി​ല്ല​യി​ലു​ള്ള 10 വ​യ​സു​കാ​രി​ക്കു​മാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.

മ​ല​പ്പു​റ​ത്ത് 14 പേ​ര്‍ യു​എ​ഇ​യി​ല്‍ നി​ന്നും നാല് പേ​ര്‍ ഖ​ത്ത​റി​ല്‍ നി​ന്നും, ആ​ല​പ്പു​ഴ​യി​ല്‍ രണ്ട് പേ​ര്‍ യു​എ​ഇ​യി​ല്‍ നി​ന്നും ഒ​രാ​ള്‍ സൗ​ദി അ​റേ​ബ്യ​യി​ല്‍ നി​ന്നും, തൃ​ശൂ​രി​ല്‍ ഒ​രാ​ള്‍ ഖ​ത്ത​റി​ല്‍ നി​ന്നും ഒ​രാ​ള്‍ യു​എ​സ്എ​യി​ല്‍ നി​ന്നും വ​ന്ന​താ​ണ്.

ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ 305 പേ​ര്‍​ക്കാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്. ലോ ​റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 209 പേ​രും ഹൈ ​റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും ആ​കെ 64 പേ​രും എ​ത്തി​യി​ട്ടു​ണ്ട്. 32 പേ​ര്‍​ക്കാ​ണ് ആ​കെ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.

Post a Comment

Previous Post Next Post