രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5 ശതമാനത്തിലേക്കെത്തി


ന്യൂഡൽഹി: തുടർച്ചയായ അഞ്ചു ദിവസങ്ങളിൽ മൂന്ന് ലക്ഷത്തിന് മുകളിൽ റിപ്പോർട്ട് ചെയ്ത ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ കുറവുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,55,874 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. തൊട്ടുമുമ്പത്തെ ദിവസത്തേക്കാൾ 16.39 ശതമാനം കേസുകളുടെ കുറവാണ് തിങ്കളാഴ്ച ഉണ്ടായിട്ടുള്ളത്.

ടെസ്റ്റ് പോസിവിറ്റി നിരക്കിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം 20.75 ശതമാനം രേഖപ്പെടുത്തിയിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി 24 മണിക്കൂറിനിടെ 15.52 ശതമാനത്തിലേക്കെത്തി. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് നിലവിൽ 17.17 ശതമാനമാണ്.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 5.62 ശതമാനമാണ് സജീവ കേസുകളായിട്ടുള്ളത്. ദേശീയ രോഗമുക്തി നിരക്ക് 93.15 ശതമാനായി ഉയരുകയും ചെയ്തിട്ടുണ്ട്. 22,36,842 പേരാണ് നിലവിൽ രാജ്യത്ത് കോവിഡ് രോഗികളായിട്ടുള്ളത്.
24 മണിക്കൂറിനിടെ ഇന്ത്യയിൽ 614 കോവിഡ് ബാധിത മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണങ്ങൾ 4,90,462 ആയി.

Post a Comment

Previous Post Next Post