വെള്ളാട് റോഡിൽ ഗതാഗതനിയന്ത്രണം; വലഞ്ഞ് യാത്രക്കാർ

നടുവിൽ : കലുങ്ക് നിർമാണത്തിനായി വെള്ളാട്-കരുവഞ്ചാൽ റോഡ് ഒരുമാസത്തേക്ക് അടച്ചിട്ടത് ദുരിതമായി. പഞ്ചായത്ത്‌ റോഡുകളിലൂടെയാണ് വാഹനങ്ങൾ തിരിച്ചുവിട്ടത്.ഈ റോഡുകൾക്ക്‌ വീതിയില്ലാത്തതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. കാവുംകുടി-പള്ളിക്കവല, കാവുംകുടി-കല്ലൊടി വഴിയാണ് വാഹനങ്ങൾ ഇപ്പോൾ പോകുന്നത്. വലിയ ടിപ്പറുകൾക്കും ബസുകൾക്കും അരിക് കൊടുക്കാനാവാതെ ബുദ്ധിമുട്ടുകയാണ് ഓട്ടോറിക്ഷ, കാർ, ഇരുചക്ര യാത്രക്കാർ. നേരത്തെ തന്നെ തകർന്നുകിടക്കുന്നതാണ് രണ്ട് റോഡും. വലിയ വാഹനങ്ങൾ ഓടിത്തുടങ്ങിയതോടെ പാടെ തകർന്നനിലയിലായി. പാലക്കയം, പൈതൽമല ഭാഗത്തേക്കുള്ള സഞ്ചാരികൾക്കും ചുറ്റിത്തിരിഞ്ഞു സഞ്ചരിക്കേണ്ടിവരുന്നു. വെള്ളാട് മഹാദേവക്ഷേത്ര ഉത്സവം തുടങ്ങിയതോടെ രാത്രിയിലും മറ്റും ഗതാഗതക്കുരിക്കിൽപ്പെട്ട് യാത്രാദുരിതം അനുഭവിക്കേണ്ടി വരുമെന്ന് നാട്ടുകാർ പറയുന്നു.

Post a Comment

Previous Post Next Post