തമിഴ്‌നാട്ടിൽ മഴക്കെടുതി; വൈദ്യുതാഘാതമേറ്റ് മൂന്ന് മരണം

ന്നൈ: തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു. ചെന്നൈയുടെ വിവിധ ഭാഗങ്ങളിലും പ്രാന്തപ്രദേശങ്ങളിലും വ്യാഴാഴ്ച ഉച്ചയോടെ ശക്തമായ കാറ്റോടെ കനത്ത മഴ പെയ്തു. അടുത്ത മൂന്ന് മണിക്കൂർ ചെന്നൈയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മഴ തുടരുന്നതിനിടെ ഷോക്കേറ്റ് മൂന്നു പേർ മരിച്ചു. കാഞ്ചീപുരം, ചെങ്കൽപട്ട്, ചെന്നെെ എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്.
കഴിഞ്ഞ നാല് മണിക്കൂറിൽ 20 സെന്റിമീറ്റർ മഴയാണ് പെയ്തത്. ചെന്നൈയിലുടനീളവും മറീന ബീച്ച്, പടിനപാക്കം, എംആർസി നഗർ, നന്ദനം, മൈലാപ്പൂർ, ഉൾപ്പടെയുള്ള പ്രദേശങ്ങളിലാണ് ശക്തമായ മഴ പെയ്തത്. പല റോഡുകളും വെള്ളത്തിനടിയിലായതിനാൽ നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു.

Post a Comment

Previous Post Next Post