കണ്ണൂർ: റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് (ബിപിഎൽ) മാറ്റാൻ വീണ്ടും അവസരം. ഈ മാസം 17 മുതൽ ഡിസംബർ 16 വരെ അക്ഷയ കേന്ദ്രങ്ങളിലൂടെ റേഷൻ കാർഡ് തരംമാറ്റാൻ അപേക്ഷ നൽകാം.
സാധാരണപുതിയറേഷൻകാർഡിന് അപേക്ഷിക്കുന്നവർക്ക് ആദ്യം വെള്ളകാർഡാണ് നൽകുക.
പിന്നീട് വരുമാന സർട്ടിഫിക്കറ്റും കുടുംബ സാഹചര്യങ്ങളും ബോധ്യപ്പെടുത്തിആനുകൂല്യത്തിന് അർഹരാണെന്ന് കണ്ടെത്തിയാൽ ഇവർക്ക് മുൻഗണനാ വിഭാഗം (ബിപിഎൽ- പിങ്ക്) കാർഡ് നൽകും. ഇത്തരത്തിൽ മാറ്റാനാണ് ഇപ്പോൾ അവസരം ഒരുക്കിയിരിക്കുന്നത്.
Post a Comment