പാക് വ്യോമതാവളങ്ങളില്‍ 'റെഡ് അലേര്‍ട്ട്', ദില്ലി സ്ഫോടനത്തിന് പിന്നാലെ നോട്ടീസ് ടു എയര്‍മെൻ പുറത്തിറക്കി; അതീവ ജാഗ്രതയില്‍ പാകിസ്ഥാൻ

ദില്ലി: ദില്ലിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് പുറത്ത് സ്ഫോടനും നടന്ന പശ്ചാത്തലത്തില്‍ പാകിസ്ഥാൻ സുരക്ഷാ ജാഗ്രത അഭൂതപൂർവമായ നിലയിലേക്ക് ഉയർത്തിതായി റിപ്പോര്‍ട്ട്.ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണത്തിനോ അല്ലെങ്കില്‍ അതിർത്തി കടന്നുള്ള സംഘർഷങ്ങള്‍ക്കോ സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് മുന്നറിയിപ്പുകളെ തുടർന്ന് രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയർഫീല്‍ഡുകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചതായി സിഎൻഎൻ-ന്യൂസ്18 റിപ്പോർട്ട് ചെയ്യുന്നു.
നിലവിലെ സാഹചര്യം അസ്ഥിരമായി തുടരുന്നതിനാല്‍ കരസേന, നാവികസേന, വ്യോമസേന എന്നിവയുള്‍പ്പെടെയുള്ള പാകിസ്ഥാൻ സായുധ സേനയെ അതീവ ജാഗ്രതയില്‍ നിർത്തിയിരിക്കുകയാണ് എന്ന് വൃത്തങ്ങള്‍ അറിയിച്ചു. സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും ഏത് സാഹചര്യങ്ങളെയും നേരിടാൻ തയാറെടുക്കാനും പാകിസ്ഥാന്‍റെ സെൻട്രല്‍ കമാൻഡ് എല്ലാ സൈനിക വിഭാഗങ്ങള്‍ക്കും നിർദ്ദേശം നല്‍കിയിട്ടുണ്ട്.
വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിനൊപ്പം, പാകിസ്ഥാൻ വ്യോമസേനയോട് മുൻനിര താവളങ്ങളില്‍ നിന്നുള്ള ജെറ്റുകള്‍ ഉടനടി പറന്നുയരാൻ തയാറാക്കി നിർത്താനും ഉത്തരവിട്ടിട്ടുണ്ട്. പ്രത്യേകിച്ച്‌ ദില്ലിയിലെ സമീപകാല ഭീകര ഗൂഢാലോചന കണക്കിലെടുക്കുമ്ബോള്‍, ഇന്ത്യയില്‍ നിന്നുള്ള മുൻകൂർ പ്രഹരമോ മറ്റ് തരത്തിലുള്ള പ്രത്യാക്രമണമോ ഉണ്ടാകുമോ എന്ന ആശങ്കയെ തുടർന്നാണ് ഈ നടപടികളെന്ന് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

Post a Comment

Previous Post Next Post