ബിഹാര്‍ തെരഞ്ഞെടുപ്പ് ; വോട്ടെണ്ണല്‍ ഇന്ന്


ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ഇന്ന്. വിജയഭേരി മുഴക്കി അധികാരത്തിലേറുക ആരാകുമെന്ന ജനവിധി ഇന്നറിയാം.ഇന്ന് രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. പത്ത് മണിയോടെ ട്രെന്‍ഡ് വ്യക്തമാകും.
പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം വ്യക്തമാക്കുന്നത് സംസ്ഥാനത്ത് മഹാഭൂരിപക്ഷത്തോടെ എന്‍ ഡി എ ഭരണം തുടരുമെന്നാണ്. ഒരു സര്‍വേയും മഹാസഖ്യത്തിന് കേവലഭൂരിപക്ഷം പ്രവചിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ആര്‍ ജെ ഡി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് പ്രവചിക്കുന്ന സര്‍വെ ഫലങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും മഹാസഖ്യത്തിന് ഭരണം കിട്ടുമെന്ന് ആരും പ്രവചിച്ചിട്ടില്ല. എന്നാല്‍ തേജസ്വി യാദവ് മുഖ്യമന്ത്രിയാകണമെന്ന് 34 മുതല്‍ 37 ശതമാനം വരെയാളുകള്‍ താല്‍പര്യപ്പെടുന്നു എന്നാണ് വിവിധ സര്‍വെകള്‍ പറയുന്നത്. പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടിക്ക് ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയില്ലെന്നും സര്‍വേകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Post a Comment

Previous Post Next Post