കെഎസ്‌ആര്‍ടിസിയില്‍ ക്യാൻസര്‍ രോഗികള്‍ക്ക് സൗജന്യ യാത്ര


തിരുവനന്തപുരം: ക്യാൻസർ രോഗികള്‍ക്ക് കെഎസ്‌ആ‌ർടിസി ബസുകളില്‍ സമ്ബൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച്‌ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. നിയമസഭയിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.

സൂപ്പർഫാസ്റ്റ് മുതല്‍ താഴോട്ടുള്ള എല്ലാ കെഎസ്‌ആ‌ർടിസി ബസുകളിലും ക്യാൻസർ രോഗികള്‍ക്ക് സമ്ബൂർണ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്ക് എത്തുന്നവർക്കും യാത്ര സൗജന്യമായിരിക്കും.

കെഎസ്‌ആർടിസി ഡയറക്ടർ ബോർഡ് ഇന്ന് തന്നെ തീരുമാനം എടുത്തു പ്രഖ്യാപനം നടത്തുമെന്നും മന്ത്രി വിവരിച്ചു.

സഭയിലെ പ്രഖ്യാപനത്തിനിടെ ബഹളമുണ്ടാക്കിയ പ്രതിപക്ഷത്തെയും മന്ത്രി രൂക്ഷമായി വിമർശിച്ചു. പ്രതിപക്ഷത്തിന് ഇത് വലിയ കാര്യമായിരിക്കില്ല. പ്രഖ്യാപനം നടത്തിയപ്പോള്‍ പ്രതിപക്ഷം പറയുന്നത് ഷെയിം ഷെയിം എന്നാണ്. പ്രതിപക്ഷത്തിന് ഇത് ഷെയിം ആയിരിക്കും. പക്ഷേ രോഗികളെ സംബന്ധിച്ചടുത്തോളം വലിയ കാര്യമാണെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post