ബിഹാറില്‍ വന്ദേഭാരത് ഇടിച്ച്‌ 4 മരണം; നിരവധി പേര്‍ക്ക് പരുക്ക്

പട്ന: ബിഹാറില്‍ പൂർണിയ ജില്ലയിലെ ജബൻപൂരിന് സമീപം വന്ദേ ഭാരത് എക്സ്പ്രസ് ഇടിച്ച്‌ 4 മരണം. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റു.ജോഗ്ബാനില്‍ നിന്ന് ദാനപൂരിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസാണ് അപകടത്തില്‍പെട്ടത്. കൈതാർ‌-ജോഗ്ബാനി റെയില്‍ലേ ലൈനില്‍ വച്ചായിരുന്നു അപകടം.
ദസറ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം. അപകടം സംബന്ധിച്ച്‌ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർ‌ട്ടം നടപടികള്‍ക്കായി മാറ്റി. ഒരാഴ്ചക്കിടെ ബിഹാറില്‍ വന്ദേഭാരത് അപകടമുണ്ടാവുന്നത് ഇത് രണ്ടാം തവണയാണ്. സെപ്റ്റംബർ 30 നുണ്ടായ അപകടത്തില്‍‌ ഒരാള്‍ മരിച്ചിരുന്നു.

Post a Comment

Previous Post Next Post