നടുവിൽ:കുവൈത്തിൽ കഴിഞ്ഞ വ്യാഴാഴ്ച കുത്തേറ്റു മരിച്ച നിലയിൽ കണ്ട ദമ്പതികളുടെ സംസ്കാരം ചൊവ്വാഴ്ച 11.30 ന് മണ്ടളം സെയ്ൻ്റ് ജൂഡ്സ് പള്ളി സെമിത്തേരിയിൽ നടക്കും.മണ്ടളം പുല്ലംവനം റോഡിലെ കുഴിയാത്ത് സൂരജ് കെ. ജോൺ,ഭാര്യ ബിൻസി എന്നിവരാണ് അബ്ബാസിയയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ടത്.ഇവരുടെ മൃതദേഹങ്ങൾ രാവിലെ 8.30-ന് മണ്ടളത്തെ വീട്ടിലെത്തിക്കും.കണ്ണൂർ വിമാനത്താവളം വഴിയാണ് മൃതദേഹങ്ങൾ എത്തുക.തുടർന്ന് പൊതുദർശനത്തിനു വെക്കും.മണ്ടളത്തെ വീട്ടിൽ അമ്മ തങ്കമ്മയും മൂത്ത സഹോദരിയും ബന്ധുക്കളുമാണുള്ളത്. മരിച്ച ദമ്പതികളുടെ ഏഴും നാലും വയസുള്ള മക്കളെ ചൊവ്വാഴ്ച രാവിലെയോടു കൂടി ഇവിടെ എത്തിക്കും.കുട്ടികൾ പെരുമ്പാവൂരിലെ അമ്മയുടെ വീട്ടിൽ നിന്നാണ് വരുന്നത്.സൂരജിന്റെ കുവൈത്തിലുള്ള സഹോദരി സുമയും മൃതദേഹങ്ങളോടൊപ്പം നാട്ടിലെത്തും. കുടുംബ വഴക്കിനിടയിൽ കുത്തേറ്റാണ് ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം
ചിത്രം : കുവൈത്തിൽ കഴിഞ്ഞ വ്യാഴാഴ്ച കുത്തേറ്റു മരിച്ച നഴ്സ് ദമ്പതികളായ സൂരജിനും ബിൻസിക്കും കുവൈത്തിൽ നൽകിയ അന്ത്യോപചാരം

Post a Comment