പരിയാരത്ത് ഡ്രൈവിംഗ് സ്കൂള്‍ ഉടമ ക്ഷേത്രം ഓഫീസില്‍ തൂങ്ങിമരിച്ചു




പരിയാരം: ഡ്രൈവിംഗ് സ്കൂള്‍ ഉടമ ക്ഷേത്രം ഓഫീസില്‍ തൂങ്ങിമരിച്ചു. കുപ്പം പടവിലെ ചിറയില്‍ ദിനേശന്‍(51) ആണ് മരിച്ചത്.തളിപ്പറമ്ബില്‍ സൂര്യ ഡ്രൈവിംഗ് സ്‌കൂള്‍ സ്ഥാപനം നടത്തിവരികയാണ്. ഇന്ന് രാവിലെ പത്തരയോടെയാണ് കുപ്പം പയറ്റിയാല്‍ ഭഗവതിക്ഷേത്രം ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. രേതരായ കുഞ്ഞിവീട്ടില്‍ കുഞ്ഞിരാമന്റേയും ചിറയില്‍ കുഞ്ഞമ്മയുടേയും മകനാണ്.
ഭാര്യ: ഷൈമ പാവൂര്‍ (കോ- ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍). മക്കള്‍: ദേവര്‍ഷ് (വിദ്യാര്‍ത്ഥി ചിന്‍മയ വിദ്യാലയം, തളിപ്പറമ്ബ്), അദ്വിക് (സെന്റ് ജോസഫ്‌സ് ഹൈസ്‌ക്കൂള്‍, പുഷ്പഗിരി) . ശവസംസ്‌കാരം നാളെ രാവിലെ 10 മണിക്ക് അമ്മാനപ്പാറ പൊതുശ്മശാനം.

Post a Comment

Previous Post Next Post