മേയ് മാസത്തിലെ ആദ്യവര്‍ധന; അഞ്ചുദിവസത്തിനു ശേഷം സ്വര്‍ണവില വീണ്ടും മുകളിലേക്ക്


കൊച്ചി: സംസ്ഥാനത്ത് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ആദ്യമായി സ്വർണവില മുകളിലേക്ക്. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കൂടിയത്.

ഇതോടെ, ഒരു പവൻ സ്വർണത്തിന് 70,200 രൂപയിലും ഗ്രാമിന് 8,775 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 15 രൂപ വർധിച്ച്‌ 7,200 രൂപയിലെത്തി.

മേയ് മാസത്തെതന്നെ ആദ്യവർധനയാണ് ഇന്നുണ്ടായത്. ഈ മാസത്തിന്‍റെ തുടക്കത്തില്‍ പവന് 1,640 രൂപ കുറഞ്ഞ് 70,200 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. രണ്ടിന് 80 രൂപ കുറഞ്ഞു. പിന്നീട് രണ്ടുദിവസം മാറ്റമില്ലാതെ തുടർന്നു. ഈമാസം ഇതുവരെ 1,720 രൂപയാണ് പവന് കുറഞ്ഞത്. സ്വർണവില 70,000 ത്തിന് താഴേക്ക് എത്തുമോയെന്നുള്ള പ്രതീക്ഷകള്‍ക്കിടെയാണ് വീണ്ടും മുകളിലേക്ക് ഉയർന്നത്.

ഏപ്രില്‍ 22ന് ഗ്രാമിന് 275 രൂപയും പവന് 2,200 രൂപയും ഒറ്റയടിക്ക് ഉയർന്ന സ്വർണവില ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയുമെന്ന പുത്തൻ ഉയരത്തിലെത്തിയിരുന്നു. സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ 23ന് അതേപടി 2,200 രൂപ കുത്തനെ ഇടിയുകയാണുണ്ടായത്.

ജനുവരി 22-നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.

ഫെബ്രുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.

മാർച്ച്‌ ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങള്‍ക്കൊടുവില്‍ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രില്‍ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങള്‍ക്കു ശേഷം ഏപ്രില്‍ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.

ഏപ്രില്‍ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തരവില ഔണ്‍സിന് 14 ഡോളർ ഉയർന്ന് ഇന്ന് 3,255 രൂപയിലെത്തി.

അതേസമയം വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 106 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Post a Comment

Previous Post Next Post