വീട്ടിലെ പൂജാമുറിയില്‍ എംഡിഎംഎയും കഞ്ചാവും; പ്രതി ഓടി രക്ഷപെട്ടു


കണ്ണൂർ: തലശ്ശേരിയില്‍ വീട്ടിലെ പൂജാമുറിയില്‍ സൂക്ഷിച്ച എംഡിഎംഎയും കഞ്ചാവും പിടികൂടി. ഇല്ലത്തുതാഴെയിലെ റിനില്‍ എന്നയാളുടെ വീടിന്‍റെ പൂജാമുറിയില്‍ നിന്ന് ഇന്നലെയാണ് ഒരു കിലോ കഞ്ചാവും അഞ്ച് ഗ്രാം എംഡിഎംഎയും പിടികൂടിയത്.

പൊലീസ് എത്തിയതറിഞ്ഞ് റിനില്‍ പിൻവശത്തെ വാതില്‍ വഴി ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പൂജാമുറിയുടെ അടിയില്‍ പ്ലാസ്റ്റിക് കവറില്‍ കെട്ടിവച്ച നിലയിലായിരുന്നു ലഹരിമരുന്ന്.

Post a Comment

Previous Post Next Post