വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ കൊച്ചിയിലെ ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷണല്‍ കണ്‍സല്‍ട്ടൻസി സിഇഒ കാർത്തിക പ്രദീപ് അറസ്റ്റില്‍.കൊച്ചി സെൻട്രല്‍ പൊലീസ് കോഴിക്കോട്ടു നിന്നാണ് കാർത്തികയെ കസ്റ്റഡിയില്‍ എടുത്തത്. യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 5.23 ലക്ഷം രൂപ തട്ടിയെന്ന തൃശൂർ സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
യുക്രയ്‌നില്‍ ഡോക്ടർ ആണെന്നാണ് കാർത്തിക പറഞ്ഞിരുന്നത്. മൂന്നര കോടിയില്‍ അധികം രൂപ ആണ് ഇവർ വിവിധ ഉദ്യോഗാർത്ഥികളില്‍ നിന്നായി തട്ടിയെടുത്തത്. പണം മടക്കി ചോദിച്ചവരോട് സ്ത്രീ പീഡനത്തിന് കേസ് കൊടുക്കുമെന്നായിരുന്നു ഭീഷണി. ജർമനി, യുകെ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇവരുടെ തട്ടിപ്പ്.
പത്തനംതിട്ട സ്വദേശിനിയായ കാർത്തിക തൃശൂരിലാണ് താമസിക്കുന്നത്. യുക്രെയ്നില്‍ ഡോക്ടറാണെന്നാണ് ഇവർ അവകാശപ്പെടുന്നത്. എറണാകുളത്തിന് പുറമേ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്‌റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്.
Post a Comment