കണ്ണൂർ: മാഹി ബൈപ്പാസിലെ തിരുവങ്ങാട് ടോള്‍ ബൂത്തില്‍ ജീവനക്കാർക്ക് നേരെ കയ്യേറ്റം. ടോള്‍ നല്‍കാത്തത് ചോദ്യം ചെയ്തതിനാണ് മർദനം.
ഇന്നലെ രാത്രി ഒമ്ബത് മണിയോട് കൂടിയായിരുന്നു സംഭവം. ഒരു വാഹനം ടോളിലൂടെ കടന്ന് പോയതിനൊപ്പം ഇതിന് പിന്നാലെ മറ്റൊരു വാഹനം ടോള്‍ നല്‍കാതെ കടന്ന് പോവുകയായിരുന്നു. ഈ സംഭവം ജീവനക്കാർ ചോദ്യം ചെയ്തതോടെ കാര്യങ്ങള്‍ സംഘർഷത്തിലേക്ക് എത്തുകയായിരുന്നു.
ആദ്യഘട്ടത്തില്‍ ചെറിയ രീതിയിലുള്ള വാക്കേറ്റം ആയിരുന്നുവെങ്കില്‍ പിന്നീട് 20ഓളം പേരടങ്ങുന്ന സംഘം ചേർന്ന് ടോള്‍ബൂത്തിലേക്ക് എത്തുകയും അതിക്രമിച്ചു ഓഫീസിലേക്ക് കടക്കുകയുമായിരുന്നു. സംഭവത്തില്‍ ടോള്‍ ബൂത്തിലെ സെക്യൂരിറ്റി ജീവനക്കാരന് ഉള്‍പ്പടെ പരിക്കേറ്റിട്ടുണ്ട്. ജീവനക്കാരുടെ മൊബൈല്‍ അടിച്ച് തകർക്കുകയും, ടോള്‍ ബൂത്തിലെ കമ്ബ്യൂട്ടർ ഉള്‍പ്പടെ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം ടോള്‍ ബൂത്തില്‍ സൂക്ഷിച്ചിരുന്ന പണവും നഷ്‌ടപ്പെട്ടിട്ടുണ്ടെന്ന് ജീവനക്കാർ ആരോപിച്ചു. ജീവനക്കാരെ ആക്രമിച്ചവർ എവിടെയുള്ളവരാണ് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ചിട്ടുണ്ട്.
Post a Comment