കരുവൻചാൽ പാലം റോഡ് മെക്കാഡം ടാറിംഗ് നടത്തി

ആലക്കോട്: മലയോര മേഖലയിലെ ജനങ്ങളുടെ നീണ്ടകാലത്തെ മുറവിളികൾക്കൊടുവിൽ നിർമ്മാണ പ്രവൃത്തി പൂർത്തീകരിച്ചുവരുന്ന കരുവൻചാൽ പാലത്തിൻ്റെ അപ്രോച്ച് റോഡ് മെക്കാഡം ടാറിംഗ് നടത്തി തുറന്നു കൊടുത്തു. പാലം കോൺക്രീറ്റ് നേരത്തെ പൂർത്തീകരിച്ചിരുന്നെങ്കിലും ടൗണിലെയും ന്യൂബസാർ ഭാഗത്തെയും അപ്രോച്ച് റോഡുകളുടെ പ്രവൃത്തി അനന്തമായി നീണ്ടുപോവുകയായിരുന്നു. ഇത് ഏറെ വിവാദങ്ങൾ ഉയർത്തിയിരുന്നു. റോഡ് പ്രവൃത്തി പൂർത്തീകരിക്കാത്തത് ഗതാഗത കുരുക്ക് രൂക്ഷമാക്കുകയും ജനങ്ങളിൽ കടുത്ത പ്രതിഷേധമുയർത്തുകയും ചെയ്‌തിരുന്നു. അധികൃതരുടെ അനാസ്ഥക്കെതിരെ നാട്ടുകാർ ഒന്നടങ്കം പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നതിനിടെയാണ് റോഡ് മെക്കാഡം ടാറിംഗ് നടത്തിയത്. ടാറിംഗ് പ്രവൃത്തിക്കിടെയുണ്ടായ പെരുമഴയും ഗതാഗതക്കുരുക്കും മണിക്കൂറുകളോളം കരുവൻചാലിൽ യാത്രക്കാരെ പെരുവഴിയിലാക്കി. 

Post a Comment

Previous Post Next Post