ഉറങ്ങാൻ കിടന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ഉറങ്ങാൻ കിടന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ആലക്കോട്: ഉറങ്ങാൻ കിടന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. രയരോം മൂന്നാംകുന്ന് തുവേങ്ങാട് ജുമാമസ്‌ജിദിന് സമീപത്തെ പെരുതിയോട്ടുവളപ്പിൽ പി.വി. മൊയ്തുവിന്റെയും ജമീലയുടെയും മകൻ സവാദ് (21) ആണ് മരിച്ചത്. രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ എഴുന്നേൽക്കാതെ വന്നതിനെത്തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടത്. ഉടൻ ആലക്കോട്ടെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. ഉറക്കത്തിലുണ്ടായ ഹൃദയാഘാതമാണ് മരണ കാരണം. സഹോദരങ്ങൾക്കൊപ്പം അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്തുവരികയായിരുന്നു. കബറടക്കം ഇന്നലെ തുവേങ്ങാട് ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ നടത്തി

Post a Comment

Previous Post Next Post