'ഓപ്പറേഷൻ സിന്ദൂർ' എന്ന് പേരിട്ട് ഭീകര ക്യാമ്പുകൾക്കെതിരെ ഇന്ത്യ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ വമ്പൻ പ്രസ്താവനയുമായി ഇന്ത്യൻ ആർമി ചീഫ് മനോജ് നരവാനെ. 'അഭി പിക്ചർ ബാക്കി ഹേ' എന്ന ഡയലോഗാണ് അദ്ദേഹം Xൽ കുറിച്ചിരിക്കുന്നത്. അത് ഇന്ത്യയുടെ ആക്രമണം ഇനിയും തുടരും എന്നതിന്റെ സൂചനയാണ് നൽകുന്നത്.
പാകിസ്ഥാനിനെതിരെ ഇന്ന് പുലർച്ചെ ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 2 കൊടും ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
ലഷ്കർ നേതാവ് ഹഫീസ് അബ്ദുൽ മാലിക്കും മറ്റൊരു അംഗം മുദാസിറും കൊല്ലപ്പെട്ടു. മുരീദ്‌കെയിലെ ലഷ്കർ ഇ തൊയ്ബ ആസ്ഥാനത്ത് നടന്ന ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ലഷ്കർ തന്നെയാണ് ഇത് സ്ഥിരീകരിച്ചത്. അബ്ദുൾ മാലിക്കിന്റെ മൃതദേഹമെന്ന് കരുതുന്ന ഒരു ഫോട്ടോ പുറത്തുവന്നിട്ടുണ്ട്.
Post a Comment