കണ്ണൂർ : നാഷണല്‍ ടെസ്റ്റിങ്ങ് ഏജൻസിയുടെ 2025 വർഷത്തെ നീറ്റ് പരീക്ഷ മെയ് നാലിന് നടക്കും. കണ്ണൂർ, പയ്യന്നൂർ നഗരങ്ങളിലെ 19 കേന്ദ്രങ്ങളിലായി ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് പരീക്ഷ.
കണ്ണൂർ നഗരത്തില്‍ ഇഎംഎസ്‌എസ് ജിഎച്ച്‌എസ്‌എസ് പാപ്പിനിശ്ശേരി വെസ്റ്റ്, ഗവ. ടൗണ്‍ എച്ച്‌എസ്‌എസ് കണ്ണൂർ, കാടാച്ചിറ എച്ച്‌എസ്‌എസ്, സിഎച്ച്‌എച്ച്‌എസ്‌എസ് എളയാവൂർ, സെന്റ് മൈക്കിള്‍സ് എഎച്ച്‌എസ്‌എസ് കണ്ണൂർ, അഴീക്കോട് എച്ച്‌എസ്‌എസ്, എംഎംഎച്ച്‌എസ്‌എസ് തലശ്ശേരി,
കൂത്തുപറമ്ബ് എച്ച്‌എസ്‌എസ് തൊക്കിലങ്ങാടി, ചൊവ്വ എച്ച്‌എസ്‌എസ്, ജിവിഎച്ച്‌എസ്‌എസ് ചിറക്കര, ഗവണ്‍മെന്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കണ്ണൂർ, ഗവണ്‍മെന്റ് ബ്രണ്ണൻ കോളേജ് ധർമ്മടം, കൃഷ്ണമേനോൻ സ്മാരക ഗവ. വിമൻസ് കോളേജ് പള്ളിക്കുന്ന്, പിഎം ശ്രീ കേന്ദ്രീയ വിദ്യാലയം കണ്ണൂർ, പിഎം ശ്രീ കേന്ദ്രീയ വിദ്യാലയം കെല്‍ട്രോണ്‍ നഗർ മാങ്ങാട്ടുപറമ്ബ്, പയ്യന്നൂർ നഗരത്തില്‍ പിഎം ശ്രീ കേന്ദ്രീയ വിദ്യാലയം പയ്യന്നൂർ, ജിഎച്ച്‌എസ്‌എസ് കടന്നപ്പള്ളി, സിപിഎൻ സ്മാരക ജിഎച്ച്‌എസ്‌എസ് മാതമംഗലം, ജിഎച്ച്‌എസ്‌എസ് കുഞ്ഞിമംഗലം എന്നീ കേന്ദ്രങ്ങളിലാണ് പരീക്ഷ. അന്നേദിവസം രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കാം.
Post a Comment