പത്തനംതിട്ടയില്‍ 14 കാരി ഗര്‍ഭിണിയായി; അച്ഛൻ അറസ്റ്റില്‍



പത്തനംതിട്ട: 14 വയസുകാരിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ കേസില്‍ സ്വന്തം അച്ഛൻ അറസ്റ്റില്‍. പത്തനംതിട്ട റാന്നിയിലാണ് സംഭവം.കട്ടപ്പന സ്വദേശിയായ 43 വയസുകാരനാണ് പിടിയിലായത്.
ഗർഭം സ്ഥിരീകരിച്ചതിനു പിന്നാലെ ലാബ് അധികൃതരാണ് പൊലീസില്‍ വിവരമറിയിച്ചത്. എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെണ്‍കുട്ടി 7 ആഴ്ച ഗർഭിണിയാണ്.
വയറുവേദനയെ തുടർന്ന് റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് ഗർഭിണിയാണെന്ന വിവരം വ്യരക്തമാകുന്നത്.
വിവരം കിട്ടിയതിനു പിന്നാലെ പൊലീസ് പിതാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇ‍യാളെ ചോദ്യം ചെയ്തു വരുകയാണ്. കുട്ടിക്ക് കൗണ്‍സിലിങ്ങ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post