തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെത്തുടർന്ന് സംസ്ഥാനത്ത് ഇന്നും ശനിയാഴ്ചയും ഔദ്യോഗിക ദുഃഖാചരണം.
ഇന്നലെയും ഇന്നും സംസ്കാര ശുശ്രൂഷകള്‍ നടക്കുന്ന ശനിയാഴ്ചയുമാണ് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളില്‍ വിനോദപരിപാടികള്‍ പൂർണമായി ഒഴിവാക്കാനും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടാനും നിർദേശം നല്‍കി.
ജില്ലകളിലെ ദുഃഖാചരണത്തിനും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടാനും എല്ലാ ഓഫീസുകളിലും ആവശ്യമായ ക്രമീകരണം ഒരുക്കാൻ കളക്ടർമാർക്കു സർക്കാർ നിർദേശം നല്‍കി.
സംസ്ഥാന സർക്കാർ വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി വയനാട്, കാസർഗോഡ് ജില്ലകളിലെ കലാപരിപാടികള്‍ മാറ്റിവച്ചു. വയനാട്ടിലെ പ്രദർശന ഉദ്ഘാടന പരിപാടിയും മാറ്റിവച്ചു.
Post a Comment