തളിപ്പറമ്പ്: നടിയെ ആക്രമിച്ച കേസില്‍ വിധി വരാനിരിക്കെ, മലയാള സിനിമയിലെ പ്രമുഖ നടൻ ദിലീപ് കണ്ണൂരിലെ പ്രധാന ക്ഷേത്രങ്ങളില്‍ ദർശനം നടത്തി.
കേസിലെ പ്രതിയായ ദിലീപ് ചൊവ്വാഴ്ച രാവിലെ തളിപ്പറമ്ബ് രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിൻകുടം വെച്ച് പ്രാർത്ഥിച്ചു. ഏകദേശം ഒൻപതരയോടെയായിരുന്നു അദ്ദേഹം ക്ഷേത്രത്തില്‍ എത്തിയത്. തുടർന്ന് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലും ദിലീപ് സന്ദർശനം നടത്തി. അദ്ദേഹത്തോടൊപ്പം മാനേജരും മറ്റ് ചിലരും ഉണ്ടായിരുന്നു.
തളിപ്പറമ്ബ് രാജരാജേശ്വര ക്ഷേത്രത്തിലെത്തിയ ദിലീപിനെ ക്ഷേത്ര ജീവനക്കാരും നാട്ടുകാരും ചേർന്ന് പൊന്നാടയണിയിച്ച് സ്വീകരിച്ചു. ദിലീപിനെ കാണാനായി നിരവധി ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ തടിച്ചുകൂടിയിരുന്നു. പലർക്കും അദ്ദേഹത്തോടൊപ്പം സെല്‍ഫിയെടുക്കാനും അവസരം ലഭിച്ചു.
Post a Comment