കോട്ടയത്തെ ഇരട്ടക്കൊലപാതക കേസിലെ പ്രതി പിടിയിൽ. അസം സ്വദേശിയായ അമിത് ഒറങ്കാണ് പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന തൃശൂരിലെ ഒരു കോഴി ഫാമിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇയാളെ ഉടൻ കോട്ടയത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് പൊലീസ് അറിയിച്ചത്. കൊല്ലപ്പെട്ട വിജയകുമാറിന്റെ വീട്ടിൽ നിന്ന് ലഭിച്ച കോടാലിയിൽ നിന്നും വീട്ടിലെ കതകിൽ നിന്നും ഇയാളുടെ വിരലടയാളങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
Post a Comment