ഏപ്രിൽ ഒന്നെത്തുമ്പോൾ വാണിജ്യ ഗ്യാസ് സിലിണ്ടർ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത. എണ്ണ വിപണന കമ്പനികൾ 19 KG വാണിജ്യ ഗ്യാസ് സിലിണ്ടറുകൾക്ക് 41 രൂപ കുറച്ചു. ഇതോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ സിലിണ്ടർ നിരക്ക് 1762 രൂപയായി. എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികൾ വില പരിഷ്കരിക്കുന്നത്. അതിന്റെ ഭാഗമായാണ് നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില കുറഞ്ഞു
Alakode News
0
Post a Comment