കല്‍പറ്റ പൊലീസ് സ്‌റ്റേഷനില്‍ 18കാരന്‍ തൂങ്ങി മരിച്ച നിലയില്‍

കല്‍പറ്റ പൊലീസ് സ്‌റ്റേഷനില്‍ ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയില്‍. അമ്ബലവയല്‍ നെല്ലാറച്ചാല്‍ സ്വദേശി പുതിയപാടി വീട്ടില്‍ ഗോകുല്‍ (18) ആണ് മരിച്ചത്.
പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലാണ് മൃദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടിയോടൊപ്പം കാണാതായതിനെ തുടര്‍ന്ന് കല്‍പ്പറ്റ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരെ കോഴിക്കോട് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇരുവരെയും കല്‍പറ്റ പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. പെണ്‍കുട്ടിയെ വീട്ടിലേക്ക് വിടുകയും ഗോകുലിനെ സ്റ്റേഷനില്‍ നിർത്തുകയും ചെയ്തിരുന്നു.
സ്റ്റേഷനില്‍ വെച്ച്‌ ശുചിമുറിയില്‍ പോകണമെന്ന് ഗോകുല്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post