സ്തംഭിച്ച് SBI പണമിടപാടുകൾ; ക്ഷമകെട്ട് ഉപയോക്താക്കൾ


രാജ്യത്തുടനീളം SBI ഓൺലൈൻ സേവനങ്ങൾ സ്തംഭിച്ചു. UPI ആപ്പിലെ SBI അക്കൗണ്ടുകളിൽ നിന്നുള്ള പണമിടപാടുകളും നടത്താൻ നിലവിൽ സാധിക്കുന്നില്ല. ഇന്നലെയും സമാനമായ പ്രശ്‌നം ഉണ്ടാവുകയും ഉപയോക്താക്കളെ ബുദ്ധിമുട്ടിലാക്കുകയും ചെയ്തിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ബാങ്കിൽ നിന്നും ഇന്നും അതേ പ്രശ്‌നം നേരിടുമ്പോൾ ജനങ്ങൾ തങ്ങളുടെ ആശങ്കയും രോക്ഷവും പ്രകടിപ്പിക്കുന്നുണ്ട്. 
യു.പി.ഐ പേയ്‌മെന്റുകള്‍ നടത്താന്‍ തടസ്സം നേരിടുകയാണെന്ന് ഉപഭോക്താക്കള്‍ പരാതി ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ വ്യക്തതയുമായി എസ്.ബി.ഐ രംഗത്തെത്തി.
സാങ്കേതിക തകരാര്‍ മൂലം യു.പി.ഐ സേവനങ്ങള്‍ക്ക് തടസ്സം നേരിട്ടുവെന്നും നാലേ കാലോടെ പ്രശ്‌നത്തിന് പരിഹാരമാകുമെന്നും എസ്.ബി.ഐ എഫ്.ബി കുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍ എസ്.ബി.ഐ അറിയിച്ച സമയം കഴിഞ്ഞിട്ടും പലയിടങ്ങളിലും യു.പി.ഐ സേവനങ്ങള്‍ക്ക് തടസ്സം നേരിടുകയാണെന്ന് പരാതിയുണ്ട്. വൈകിട്ട് ആറുമണിവരെയും ഇത് പരിഹരിക്കാനായിട്ടില്ല.
സെര്‍വര്‍ തകരാര്‍ മൂന്നരക്കുള്ളില്‍ പരിഹരിക്കുമെന്നായിരുന്നു എസ്.ബി.ഐയുടെ അറിയിപ്പ്.

Post a Comment

Previous Post Next Post