കോഴിക്കോട് താമരശ്ശേരിയിൽ റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് KSRTC സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി അപകടം. ബസിടിച്ച് 3 പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയായിരുന്നു സംഭവം. മാവിന്റെ കൊമ്പ് റോഡിലേക്ക് ഒടിഞ്ഞുവീണിരുന്നു. ഇതിലെ മാങ്ങ ശേഖരിച്ചുകൊണ്ടിരിക്കെയാണ് ബസ് പാഞ്ഞുകയറിയത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് KSRTC പാഞ്ഞുകയറി അപകടം
Alakode News
0
Post a Comment