ശ്രീകണ്ഠപുരം : ഇരിക്കൂർ പെരുവളത്തുപറമ്പിൽ റോഡിലിറങ്ങിയ കാട്ടുപോത്ത് ബൈക്ക് യാത്രികനെ ഇടിച്ചിട്ടു. കണിയാർവയലിനും പെരുവളത്തുപറമ്പിനും ഇടയിലുള്ള സ്വാമിമൊട്ടയ്ക്ക് സമീപത്താണ് കാട്ടുപോത്തിറങ്ങിയത്. തിങ്കളാഴ്ച രാത്രി ശ്രീകണ്ഠപുരത്ത് നിന്ന് കടയടച്ച് വീട്ടിലേക്ക് പോകുകയായിരുന്ന വ്യാപാരി പെരുവളത്തുപറമ്പിലെ കെ.പി.റാസിഖിന്റെ ബൈക്കാണ് ഇടിച്ചിട്ടത്. റാസിഖ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബൈക്കിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഓടിയെത്തിയ കാട്ടുപോത്ത് ബൈക്ക് കുത്തിമറിക്കുകയായിരുന്നുവെന്ന് റാസിഖ് പറഞ്ഞു. 'എന്താണ് സംഭവിക്കുന്നതെന്ന് പെട്ടെന്ന് മനസ്സിലായില്ല. ഞാൻ വീണത് കണ്ട് ഓടിയെത്തിയവരാണ് കാട്ടുപോത്താണെന്ന് വിളിച്ചുപറഞ്ഞത്. നിലത്തു വീണ ശേഷവും കൊമ്പുകൊണ്ട് ബൈക്ക് കുത്തിമറിച്ചു. വീണ ഉടനെ ഞാൻ എഴുന്നേറ്റ് ഓടിയതിനാൽ തന്നെ ആക്രമിച്ചില്ല -റാസിഖ് പറഞ്ഞു. വിവരമറിഞ്ഞ് ശ്രീകണ്ഠപുരം എസ്.എച്ച്.ഒ. ടി.എൻ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കാട്ടുപോത്തിനെ കണ്ടെത്താനായില്ല.
പെരുവളത്തുപറമ്പിൽ റോഡിൽ കാട്ടുപോത്ത് ബൈക്ക് യാത്രികനെ ഇടിച്ചിട്ടു
Alakode News
0
Post a Comment